കൂറ്റനാട് മഹല്ല് കമ്മിറ്റി ഇഫ്താർ സംഗമം

ദോഹ:കൂറ്റനാട് മഹല്ല് കൂട്ടായ്മയുടെ ഇഫ്താർ സംഗമം ബിൻ മെഹമൂദിലെ ഷാലിമാർ റസ്​റ്റോറൻറിൽ  നടന്നു. ഖത്തറിലെ കൂറ്റനാട് പ്രദേശ വാസികൾ ജാതി മത ഭേദമന്യേ പങ്കെടുത്ത് പരസ്പരം റമദാൻ ആശംസകൾ കൈമാറിയത് വ്യത്യസ്ഥ അനുഭവമായി. മെംബേർസ് ബെനവലൻറ്​ പദ്ധതിയുടെ ലാഭ വിതരണവും നടന്നു. മുപ്പത് വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു. 
1977 ൽ രൂപീകൃതമായ മഹല്ല് കമ്മിറ്റി നാട്ടിലെ പാവപ്പെട്ടവർക്ക് ജാതി മത ഭേദമന്യേ രോഗ ചികിത്സക്കും മറ്റും സഹായധനങ്ങൾ നൽകി വരുന്നുണ്ട്. വർഷം തോറും പൊതുജനങ്ങൾക്കായി കൂറ്റനാട് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു വരുന്നു. അംഗങ്ങൾക്ക് പെൻഷൻ വിതരണവും ധനസഹായങ്ങളും നൽകി വരുന്നു. അംഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ബനവലന്റ് പദ്ധതികളും നടപ്പാക്കി വരുന്നു.  പ്രസിഡന്റ് ജലീൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി നാസർ പി.എ റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദുണ്ണി, എ. വി. മുഹമ്മദ് കുട്ടി, ഷമീർ ടി.കെ, ബുക്കാർ, കെ.വി. അബ്ദുൽ ബഷീർ, അബ്ദുൽ കാദർ തുടങ്ങിയവർ സംസാരിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.