സിവില്‍ ഡിഫന്‍സ് റൗണ്ട്അബൗട്ട്: സെപ്റ്റംബര്‍ അവസാനത്തോടെ ഗതാഗതയോഗ്യമാകും

ദോഹ: സിവില്‍ ഡിഫന്‍സ് റൗണ്ട്അബൗട്ട് സിഗ്നലാക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതായി അശ്ഗാല്‍ അറിയിച്ചു. മുന്‍നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ അവസാനത്തോടെ സിഗ്നല്‍ ഗതാഗതയോഗ്യമാകുമെന്നും അശ്ഗാല്‍ പറഞ്ഞു.
റൗണ്ട്അബൗട്ട് മാറ്റി തല്‍സ്ഥാനത്ത് നാലുവരിയായാണ് ഗതാഗതം പുന$സ്ഥാപിക്കുക. അല്‍ ഇസ്തിഖ്ലാല്‍ സ്ട്രീറ്റ്, മുഹമ്മദ് ബിന്‍ ആല്‍ഥാനി സ്ട്രീറ്റ് എന്നിവിടങ്ങളിലായി സിഗ്നലിനുള്ള അനുബന്ധ സാമഗ്രികളും, കുടിവെള്ള, അഴുക്കുചാല്‍ ലൈനുകളും  സ്ഥാപിച്ചുവരികയാണ്.
മെഡിക്കല്‍ സിറ്റി ഇന്‍റര്‍സെക്ഷന്‍ റോഡും വീതികൂട്ടി വിശാലമാക്കിയിട്ടുണ്ട്.
ഇവിടെനിന്നും ഹമദ് മെഡിക്കല്‍ സിറ്റിയിലേക്ക് സിവില്‍ ഡിഫന്‍സ് ഇന്‍റര്‍സെക്ഷന്‍ വഴി പ്രവേശിക്കാനുള്ള പാതകളും മൂന്നുവരിയാക്കിയിട്ടുണ്ട്. ‘വിശാല ദോഹ’ പദ്ധതിയുടെ ഭാഗാമാണ് ഗാതഗത കുരുക്ക് ഒഴിവാക്കാനും പ്രധാന ഭാഗങ്ങളിലെ റൗണ്ട്അബൗട്ടുകളും ഇന്‍റര്‍സെക്ഷനുകളും വികസിപ്പിക്കാനും തീരുമാനിച്ചിട്ടുള്ളത്.
ആഗോളത്തലത്തില്‍ ഏറ്റവും നവീന യാത്രാ സൗകര്യങ്ങള്‍ പ്രധാനം ചെയ്യാനായാണ് ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ന്‍െറ ഭാഗമായി അശ്ഗാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുവരുന്നത്.
സര്‍ക്കാറിന്‍െറ വിവിധ കെട്ടിട നിര്‍മാണ പദ്ധതികളിലും അശ്ഗാല്‍ ഭാഗഭാക്കാകുന്നുണ്ട്. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവണ്‍മെന്‍റ് കാര്യാലയങ്ങള്‍ എന്നിവയുടെ നിര്‍മാണങ്ങളും ഏറ്റെടുത്തു നടത്തുന്നതും രാജ്യത്തെ പൊതുനിര്‍മാണ വകുപ്പായ അശ്ഗാലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.