ദോഹ: മെട്രാഷ് രണ്ട് ആപ്ലിക്കേഷനിൽ പുതിയ 17 സേവനങ്ങൾ കൂടി ഉൾപ്പെടുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം. മിലിപോൾ പ്രദർശനത്തിന്റെ ഭാഗമായാണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി മെട്രാഷ് വിപുലീകരിച്ചത്.
പുതിയതിൽ ആറെണ്ണം റെസിഡന്റ് പെർമിറ്റുമായി ബന്ധപ്പെട്ടാണ്. നേരേത്ത എക്സ്പാട്രിയറ്റ് വകുപ്പിൽ നേരിട്ടെത്തി നല്‍കേണ്ടിയിരുന്ന റെസിഡന്‍സി പെര്‍മിറ്റുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ ഇനിമുതല്‍ മെട്രാഷ് 2വിലൂടെ സമര്‍പ്പിക്കാം.
റെസിഡൻസിക്ക് പുറമെയാണ് സെര്‍ച് ആന്‍ഡ് ഫോളോഅപ്പ്, റിക്രൂട്മെന്റ് അപ്രൂവൽ, കമ്പനി കാർഡിലും അൽ അദീദിലുമായി മെട്രാഷ് വഴി കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയത്. സെർച് ആൻഡ് ഫോളോഅപ്പിൽ തൊഴില്‍ ഉപേക്ഷിച്ചതിന്റെ പരാതികള്‍, സാമ്പത്തിക ക്ലെയിം-പിഴത്തുക, സാമ്പത്തിക ക്ലെയിം- ടിക്കറ്റുകള്‍, വിസ ലംഘനത്തിന് ജീവനക്കാരനെതിരെ തൊഴിലുടമക്കും അംഗീകൃത വ്യക്തിക്കും പരാതി നൽകാനുള്ള സൗകര്യം, ജോലി ഉപേക്ഷിക്കൽ ലംഘനം എന്നീ സാഹചര്യങ്ങളിൽ പരാതി സംബന്ധിച്ച് സാക്ഷികളെ ഉൾപ്പെടുത്താനുള്ള സൗകര്യം എന്നിവ ചേർത്തിട്ടുണ്ട്.
റിക്രൂട്ട്മെന്റ് അപ്രൂവല്‍ വിഭാഗത്തിൽ ഗാർഹികതൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സ്വദേശികൾക്ക് അനുവാദം, റെസിഡന്റ്സിന്റെ ഗാർഹിക തൊഴിലാളി റിക്രൂട്ട് അപേക്ഷ, റിക്രൂട്ട് ആപ്ലിക്കേഷൻ ട്രാക്കിങ് എന്നിവയാണ് ഉൾപ്പെടുത്തിയത്.
എസ്റ്റാബ്ലിഷ്മെന്റ് കാർഡ് ഇഷ്യൂ, കാൻസൽ സൗകര്യങ്ങളും ഇനി മെട്രാഷിൽ ലഭിക്കും.
a- റെസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍: നിയന്ത്രിത കാലയളവ്, പ്രായം തുടങ്ങിയ കാരണങ്ങളാൽ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാന്‍ എക്സ്പാട്രിയറ്റ്സ് അഫയേഴ്സ് വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നല്കല്.
b-പാസ്പോര്‍ട്ട് വിവരങ്ങള്‍
മാറ്റാനുള്ള അപേക്ഷ: വ്യക്തിക്കും ഒപ്പമുള്ളവരുടെ പാസ്പോര്‍ട്ടിനും നിയന്ത്രണമുള്ള സാഹചര്യങ്ങളില്‍ പാസ്പോര്‍ട്ടിലെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിന് എക്സ്പാട്രിയറ്റ്സ് അഫയേഴ്സിന്റെ അനുമതിക്കായി അപേക്ഷ നല്‍കാം.
c-റെസിഡന്‍സ് പെര്‍മിറ്റ് ഇഷ്യൂ ചെയ്യാൻ: പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയുക, ഫിംഗര്‍പ്രിന്റ്, മെഡിക്കല്‍ പരിശോധന പ്രശ്നങ്ങള്‍ തുടങ്ങിയ കാരണങ്ങളെ തുടര്‍ന്ന് റെസിഡന്‍സ് പെര്‍മിറ്റ് ഇഷ്യൂ ചെയ്യാന്‍ എക്സ്പാട്രിയറ്റ്സ് അഫയേഴ്സ് വകുപ്പിന്റെ അനുമതി ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍.
d-റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കാനുള്ള
അപേക്ഷ: വാഹന ഉടമസ്ഥാവകാശം, പ്രവാസികള്‍ക്ക് ജോലി/ ആതിഥേയത്വം നല്കല് എന്നിങ്ങനെയുള്ള വിവിധ കാരണങ്ങളെ തുടര്‍ന്ന് റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കാന്‍ എക്സ്പാട്രിയറ്റ്സ് അഫയേഴ്സ് വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നല്‍കാം.
e-റെസിഡന്‍സ് ലംഘനങ്ങളുടെ പിഴത്തുക കുറയ്ക്കല്‍: റെസിഡന്‍സ് ചട്ടങ്ങളുടെ ലംഘനത്തെ തുടര്‍ന്ന് ചുമത്തിയിരിക്കുന്ന പിഴത്തുക കുറക്കുന്നതിന് എക്സ്പാട്രിയറ്റ്സ് അഫയേഴ്സ് വകുപ്പിന്റെ അനുമതിക്കായുള്ള അപേക്ഷ.
f- റെസിഡന്‍സ് സേവനങ്ങളുടെ ട്രാക്കിങ് : വിവിധ റെസിഡന്‍സ് സേവനങ്ങള്‍ സംബന്ധിച്ച് അപേക്ഷകന്റെ സ്റ്റാറ്റസ് അറിയാം.
അതേ ട്രാക്കിങ് സ്ക്രീനില്‍തന്നെ ആപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.