Posted On
date_range Updated On
date_range വേള്‍ഡ് മലയാളി ഫെഡറേഷൻ ഒമാൻ കമ്മിറ്റി നിലവിൽ വന്നു
മസ്കത്ത്: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര കൂട്ടായ്മകളിലൊന്നാ യ വേള്‍ഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്) കമ്മിറ്റി ഒമാനിലും നിലവിൽ വന്നു. ആഗോളതലത്തിൽ 102 രാജ്യങ്ങളില്‍ യൂനിറ്റുകളും 125 സ്ഥലങ്ങളില്‍ പ്രാതിനിധ്യവുമുള്ള കൂട്ടായ്മയാണ് വേൾഡ് മലയാളി ഫെഡറേഷൻ.
ഒമാൻ കമ്മിറ്റിയുടെ പ്രസിഡൻറായി ഡോ. ജെ. രത്നകുമാറിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് വാണിമേലിനെയും സുനില്‍ കുമാറിനെ ട്രഷററായും ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.
ജോസഫ് വലിയവീട്ടില്‍, എസ്. എന്‍. ഗോപകുമാര്‍, ഉല്ലാസ് ചെറിയാൻ, മധുമതി നന്ദകിഷോര്‍, രമ്യാ ഡെന്‍സില്‍, സിന്ധു സുരേഷ്, സുധ ഗോപകുമാര്‍, സതീഷ് നൂറനാട്, സുധ രാധിക, സരസ്വതി മനോജ്, ജേക്കബ് (സലാല), മുജീബ് റഹ്മാന് (മുസന്ദം). താജുദ്ദീന് കല്യാശേരി എന്നിവരാണ് മറ്റു ഭാരവാഹികൾ. ഉദയന്‍ മൂടാടി, തയ്യില്‍ ഹബീബ് എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങളായും എക്സിക്യൂട്ടിവ് അംഗങ്ങളായി അമീര്‍ കവനൂര്‍, ബിജു മാത്യു, എം.പി നിഷാദ്, രേഖ പ്രേം എന്നിവരെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.