Posted On
date_range Updated On
date_range വിസ് എയർ സലാല സർവിസ് ജൂൺ ഒന്നു മുതൽ
വിസ് എയർ സലാല സർവിസ് ജൂൺ ഒന്നു മുതൽമസ്കത്ത്: വിസ് എയർ അബൂദബി തങ്ങളുടെ സലാലയിലേക്കുള്ള ജനപ്രിയ റൂട്ട് പുനരാരംഭിക്കുന്നു. ജൂൺ ഒന്നു മുതലാണ് സർവിസ് തുടങ്ങുക. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവിസ് നടത്തുക. ടിക്കറ്റുകൾ ഇതിനകം എയർലൈനിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ് വഴി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഏകദേശം 13 റിയാൽ മുതൽ നിരക്കുകളിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഖരീഫ് സീസണിലെ സഞ്ചാരികളെ മുന്നിൽക്കണ്ടാണ് സർവിസ് തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.