????????? ?????????????????????????? ??????? ??????????????? ???????????????????

ത്രിദിന സന്ദർശനത്തിന്​ വില്യം രാജകുമാരൻ ഒമാനിൽ

മ​സ്ക​ത്ത്: കേം​ബ്രി​ജ് ഡ്യൂ​ക് വി​ല്യം രാ​ജ​കു​മാ​ര​ൻ മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​മാ​നി​ലെ​ത്തി. ഖ​സ​ബ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ന്ത്രി​യും മു​സ​ന്തം ഗ​വ​ർ​ണ​റു​മാ​യ സ​യ്യി​ദ് ഇ​ബ്രാ​ഹിം ബി​ൻ സ​യി​ദ് അ​ൽ ബു​സൈ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മു​സ​ന്തം ഗ​വ​ർ​ണ​റേ​റ്റി​ലെ​ത്തി​യ​ത്.
ഗ​ൾ​ഫ് പ​ര്യ​ട​ന​ത്തി​െൻറ ഭാ​ഗ​മാ​യി കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് വി​ല്യം രാ​ജ​കു​മാ​ര​ൻ ഒ​മാ​നി​ലെ​ത്തു​ന്ന​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ഒ​മാ​നും യു.​കെ​യു​മാ​യു​ള്ള ബ​ന്ധം ഉൗ​ഷ്മ​ള​മാ​യി തു​ട​രു​ന്ന​തി​നു​മു​ള്ള ച​ർ​ച്ച​ക​ളും കൂ​ടി​യാ​ലോ​ച​ന​ക​ളു​മാ​യി​രി​ക്കും കോ​മ​ൺ​വെ​ൽ​ത്ത് ഓ​ഫി​സി​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​െൻറ ല​ക്ഷ്യം.

Tags:    
News Summary - william-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.