മസ്കത്ത്: കോവിഡ് പ്രതിസന്ധികാലത്ത് ഒമാനിൽ നിന്ന് മടങ്ങുന്ന അമ്പത് പേർക്ക് പ്രവാസി വെൽഫെയർ ഫോറം ഒമാൻ ടിക്കറ്റ് നൽകും. ഗൾഫിൽ നിന്ന് മടങ്ങുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് വഹിക്കാനുള്ള വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് ഇത്. എംബസി യാത്രാനുമതി നൽകിയവരിൽ നിന്നും അർഹരായവരെയാണ് ടിക്കറ്റ് നൽകാൻ തിരഞ്ഞെടുക്കുക. ജോലി നഷ്ടപ്പെട്ടവർ, താഴ്ന്ന വരുമാനക്കാർ, ഗാർഹിക ജോലിക്കാരായ വനിതകൾ, കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാർ എന്നിവരെയാണ് ഇതിനായി പരിഗണിക്കുക. പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കഴിയുന്നത്ര ആശ്വാസം നൽകാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് നടപടിയെന്ന് പ്രവാസി വെൽഫെയർ ഫോറം ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +968 9624 5146 (ഫൈസൽ റഹ്മാൻ), +968 9814 2315 (സനോജ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.