Posted On
date_range Updated On
date_range വെൽെഫയർ ഫോറം ഉപന്യാസ മത്സരം
സലാല: ‘സമൂഹമാധ്യമങ്ങൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം എന്ന വിഷയത്തിൽ വെൽെഫയർ ഫോറം സലാലയിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിെൻറ ഭാഗമായി ഐ.എം.ഐ ഹാളിൽ നടത്തിയ പരിപാടി വെൽെഫയർ ഫോറം പ്രസിഡൻറ് യു.പി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്കൂൾ വിദ്യാർഥി നായിഫ് ഹാദി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. 13 മുതൽ 17 വയസ്സു വരെയുള്ള കുട്ടികളാണ് ഉപന്യാസ മത്സരത്തിൽ സംബന്ധിച്ചത്. ആർട്സ് വിങ് സെക്രട്ടറി തഴവ രമേഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് ജോളി രമേഷ്, മൻസൂർ നിലമ്പൂർ, ഹുസ്നി സമീർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.