പി. ഹരീന്ദ്രനാഥിന് സൂർ മലയാളം മിഷൻ പ്രവർത്തകർ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range പി. ഹരീന്ദ്രനാഥിന് സ്വീകരണം
സൂർ: പ്രമുഖ ചരിത്ര ഗ്രന്ഥകാരനും തുഞ്ചത്തെഴുത്തച്ഛൻ പുരസ്കാര ജേതാവുമായ പി. ഹരീന്ദ്രനാഥിന് സ്വീകരണം നൽകി. സ്വകാര്യ സന്ദർശനത്തിനായി സൂറിലെത്തിയ ഹരീന്ദ്രനാഥിന് സൂർ മലയാളം മിഷൻ പ്രവർത്തകരാണ് സ്വീകരണമൊരുക്കിയത്. അൽ ഹരീബ് ഹാളിൽ നടന്ന പരിപാടിയിൽ ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തിയെപ്പറ്റി ഊന്നിപ്പറഞ്ഞ അദ്ദേഹം, ഗാന്ധിജിയുടെ അധികമാരും ചർച്ച ചെയ്യപ്പെടാത്ത കുറെയധികം കാര്യങ്ങളുള്ള ബൃഹദ് ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണെന്നും പറഞ്ഞു.ഹസ്ബുല്ല ഹാജി അധ്യക്ഷത വഹിച്ചു. നാസർ സാക്കി രവീന്ദ്രനാഥിനെ പൊന്നാടയണിയിച്ചു. ശ്രീധർ ബാബു മോഡറേറ്ററായിരുന്നു. സുനിൽ സ്വാഗതവും സൈനുദ്ദീൻ കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.