Posted On
date_range Updated On
date_range താമസ-തൊഴിൽ നിയമലംഘനം: 12 പേർ പിടിയിൽ
മസ്കത്ത്: താമസ-തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ദാഹിറ ഗവർണറേറ്റിലെ ധങ്കിൽനിന്ന് 12പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ആഫ്രിക്കൻ, ഏഷ്യൻ പൗരത്വമുള്ളവരാണ് പിടിയിലായത്. ഇബ്രി സ്പെഷൽ ടാസ്ക് പൊലീസ് യൂനിറ്റിന്റെ സഹായത്തോടെ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.