ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഈ​ദി

വിദേശികൾക്കിടയിൽ വാക്​സിനേഷൻ വർധിപ്പിക്കും -ഡോ. അൽ സഈദി

മൂ​ന്നാ​മ​ത്തെ ഡോ​സി​ന്​ മാ​ർ​ഗ​നി​ർ​ദേ​ശ​മി​ല്ല

മ​സ്​​ക​ത്ത്​: വി​ദേ​ശി​ക​ൾ​ക്കി​ട​യി​ലെ വാ​ക്​​സി​നേ​ഷ​ൻ തോ​ത്​ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഈ​ദി. ഇ​തി​നാ​യി അ​ഞ്ചു ല​ക്ഷം ഡോ​സ്​ സി​നോ​വാ​ക്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ക്​​സി​നേ​ഷ​ന്​ ക​മ്പ​നി​ക​ളും സ്​​പോ​ൺ​സ​ർ​മാ​രും താ​ൽ​പ​ര്യ​മെ​ടു​ക്കാ​ത്ത വി​ദേ​ശി​ക​ൾ​ക്കാ​യി​രി​ക്കും ഈ ​വാ​ക്​​സി​നു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യെ​ന്നും സു​പ്രീം ക​മ്മി​റ്റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​അ​ൽ സ​ഈ​ദി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ഒ​മാ​നി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വി​ദേ​ശി​ക​ൾ​ക്കാ​യി സൗ​ജ​ന്യ വാ​ക്​​സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ബാ​ർ​ബ​ർ​മാ​ർ, ബ്യൂ​ട്ടി​സ​ലൂ​ൺ ജീ​വ​ന​ക്കാ​ർ, വീ​ട്ടു​ജോ​ലി​ക്കാ​ർ തു​ട​ങ്ങി കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കാ​ണ്​ ഇ​വി​ടെ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. ആ​സ്​​ട്രാ​സെ​ന​ഗ വാ​ക്​​സി​നാ​ണ്​ ഈ ​ക്യാ​മ്പു​ക​ളി​ൽ ന​ൽ​കി​യ​ത്.

രാ​ജ്യ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. 85 ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ ഒ​മാ​ൻ മൊ​ത്തം ബു​ക്ക്​ ചെ​യ്​​തി​ട്ടു​ള്ള​ത്. ഇ​തി​ൽ 39.50 ല​ക്ഷം ഡോ​സ്​ ഇ​തി​ന​കം ല​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​ൽ 36.67 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്ക്​ ന​ൽ​കി​ക്ക​ഴി​ഞ്ഞു.

മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള 85 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളും ഒ​റ്റ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സെ​പ്​​റ്റം​ബ​ർ പ​കു​തി​യോ​ടെ സ്വ​ദേ​ശി​ക​ൾ ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ആ​റ്​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​ൻ ആ​ലോ​ച​ന​യു​ള്ള​തി​നാ​ൽ അ​ധി​ക ഡോ​സു​ക​ൾ ബു​ക്ക്​ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വാ​ക്​​സി​നു​ക​ൾ രോ​ഗ​ബാ​ധ​യി​ൽ​നി​ന്നോ രോ​ഗ​പ്പ​ക​ർ​ച്ച​യി​ൽ​നി​ന്നോ സ​മ്പൂ​ർ​ണ സം​ര​ക്ഷ​ണം ന​ൽ​കി​ല്ല. രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​കു​ന്ന​തി​ൽ​നി​ന്ന്​ 85 മു​ത​ൽ 95വ​രെ വാ​ക്​​സി​നേ​ഷ​ൻ സം​ര​ക്ഷ​ണം ന​ൽ​കും. ആ​ശു​പ​ത്രി​യി​ലും ഐ.​സി.​യു​വി​ലും പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യാ​ൻ വാ​ക്​​സി​നേ​ഷ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. വാ​ക്​​സി​െൻറ മൂ​ന്നാ​മ​ത്തെ ഡോ​സ്​ ന​ൽ​കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​മി​ല്ലെ​ന്നും ഡോ. ​അ​ൽ സ​ഈ​ദി പ​റ​ഞ്ഞു.

Tags:    
News Summary - Vaccination will be increased among foreigners -Dr. Al Saeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.