പേരറിയാത്ത കാരുണ്യം; ജയിൽ മോചിതരായത്​ 61 പേർ

മ​സ്‌​ക​ത്ത്: പേ​രു വെ​ളി​പ്പെ​ടു​ത്താ​നാ​കാ​ത്ത വ്യ​ക്​​തി​യു​ടെ കാ​രു​ണ്യ​ഹ​സ്ത​ത്തി​ൽ ഈ ​വ​ർ​ഷ​വും ജ​യി​ൽ മോ​ചി​ത​രാ​യ​ത്​ 61 പേ​ർ. തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ്​ ഇ​ദ്ദേ​ഹം ത​ട​വി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ പി​ഴ തു​ക അ​ട​ച്ചു​തീ​ര്‍ത്ത് മോ​ചി​ത​രാ​ക്കു​ന്ന​ത്. ദാ​ഹി​റ ഗ​വ​ര്‍ണ​റേ​റ്റ് കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ളാ​യി​രു​ന്ന​വ​ര്‍ക്കാ​ണ് മോ​ച​നം ല​ഭി​ച്ച​ത്.

ദ​ങ്ക് വി​ലാ​ത്തി​ല്‍നി​ന്നു​ള്ള ഏ​ഴ്, ഇ​ബ്രി​യി​ല്‍നി​ന്ന്​ 23, യ​ങ്ക​ലി​ല്‍നി​ന്ന്​ ഒ​മ്പ​ത്, ബ​ഹ്‌​ല​യി​ല്‍നി​ന്നു​ള്ള 22ഉം ​കേ​സു​ക​ളി​ലാ​ണ് പ്ര​തി​ക​ളെ മോ​ചി​ത​രാ​ക്കി​യ​തെ​ന്ന് ഫാ​ക് കു​റു​ബ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ചെ​റി​യ കു​റ്റ​ങ്ങ​ള്‍ക്ക് പി​ഴ അ​ട​ക്കാ​ന്‍ ക​ഴി​യാ​തെ ജ​യി​ല്‍ ത​ട​വ്​ അ​നു​ഭ​വി​ക്കു​ന്ന​വ​രെ ഒ​മാ​ന്‍ ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ട​പെ​ട​ലി​ലൂ​​ടെ മോ​ച​നം സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് ഫാ​ക് കു​റു​ബ പ​ദ്ധ​തി.

Tags:    
News Summary - Unnamed mercy; 61 released from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.