അൽഐൻ നഗരത്തിലെ അൽ മദിഫ് ബോർഡർ ക്രോസിങ്ങിൽ നടന്ന ഒമാൻ ദേശീയദിനാഘോഷം
Posted On
date_range Updated On
date_range ദേശീയദിനാഘോഷത്തിൽ പങ്കാളിയായി യു.എ.ഇയും
മസ്കത്ത്: ഒമാന്റെ ദേശീയദിനാഘോഷത്തിൽ പങ്കാളിയായി യുനൈറ്റഡ് അറബ് എമിറേറ്റ്സും. അൽഐൻ നഗരത്തിലെ അൽ മദിഫ് ബോർഡർ ക്രോസിങ്ങിലാണ് ആഘോഷ പരിപാടികൾ നടന്നത്.
ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. അബൂദബി പൊലീസ് മിലിട്ടറി മ്യൂസിക് ബാൻഡ് സംഗീതപരിപാടികൾ അവതരിപ്പിച്ചു. നാടോടി, ജനപ്രിയ കലാപ്രദർശനങ്ങളും അരങ്ങേറി. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ബുറൈമിയിലെ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.