ഒമാനിൽ തൃശൂർ സ്വദേശി വെ​േട്ടറ്റുമരിച്ചു

മസ്‌കത്ത്: ഒമാനിലെ ബുറൈമിയിൽ മലയാളി വെ​േട്ടറ്റുമരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ്​ (35) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. തലക്കേറ്റ മാരകമായ മുറിവാണ് മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനൊപ്പം താമസിച്ചിരുന്ന പാകിസ്താന്‍ സ്വദേശിയെ പോലിസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്.

വാക്കുതർക്കത്തെ തുടർന്നാണ്​ സംഭവം. ഇര​ുവർക്കുമൊപ്പം താമസിച്ചിരുന്ന തമിഴ്​നാട്​ സ്വദേശിക്കും വെ​േട്ടറ്റിട്ടുണ്ട്​. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുറൈമിയിലെ ഫയർ ആൻറ്​ സേഫ്​റ്റി കമ്പനിയിലെ ജീവനക്കാരനാണ്​ മരിച്ച രാജേഷ്​.

Tags:    
News Summary - trissur man murdered in oman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.