Posted On
date_range Updated On
date_range വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകിയില്ല; ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനത്തിന്റെ രണ്ട് ശാഖകൾ അടച്ചുപൂട്ടി
മസ്കത്ത്: വാഗ്ദാനം ചെയ്ത സേവനങ്ങൾക്ക് ഉപഭോക്താക്കൾക്ക് നൽകാത്തതിനെ തുടർന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ രണ്ട് ശാഖകൾ ഉപഭോക്തൃസംരക്ഷണ അതോറിറ്റി അടച്ചുപൂട്ടി. ജഅലൻ ബനി ബു അലി, ജഅലാൻ ബാനി ബു ഹസ്സൻ എന്നീ വിലായത്തിലെ ശാഖകൾക്കെതിരെയാണ് നടപടി.
ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുതാര്യത, വിശ്വാസ്യത എന്നിവ പാലിച്ചിട്ടില്ലെന്നും സമ്മതിച്ച സേവനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിൽ രണ്ട് ശാഖകളും പരാജയപ്പെട്ടതായും കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് സി.പി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.