ഗതാഗത വാർത്താവിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രി ശർഖിയ എക്സ്പ്രസ്വേ പദ്ധതിസ്ഥലം സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഗതാഗതമന്ത്രി ശർഖിയ എക്സ്പ്രസ്വേ പദ്ധതി സ്ഥലം സന്ദർശിച്ചു
മസ്കത്ത്: ഗതാഗത വാർത്താവിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രി എൻജിനീയർ സൈദ് ബിൻ ഹമൂദ് അൽ മഅ്വാലി ശർഖിയ എക്സ്പ്രസ്വേ പദ്ധതി സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. സെക്കൻറ് ഫേസിലെ രണ്ടാം ഘട്ട നിർമാണ സ്ഥലവും അനുബന്ധ സ്ഥലങ്ങളുമാണ് സന്ദർശിച്ചത്.
സൂർ വ്യവസായ നഗരത്തിന് തുറമുഖം നിർമിക്കുന്നത് സംബന്ധിച്ച നിർദേശം മന്ത്രി മുന്നോട്ടുവെച്ചു. ട്രാൻസ്പോർട്ട് വിഭാഗം അണ്ടർ സെക്രട്ടറി, തെക്കൻ ശർഖിയ ഗവർണർ അടക്കമുള്ളവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. അൽ കാമിൽ അൽ വാഫിക്കും സൂറിനുമിടയിലുള്ള 40 കിലോമീറ്റർ സ്ഥലത്തെ നിർമാണമാണ് വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.