മസ്കത്തിൽ 18,000 റിയാൽ കവർച്ച; മൂന്ന് പേർ അറസ്റ്റിൽ

മസ്കത്ത്: മസ്കത്തിൽ ഏഷ്യൻ സ്വദേശിയെ കബളിപ്പിച്ച് 18,000 ഒമാനി റിയാൽ കവർന്ന സംഭവത്തിൽ മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന എത്തിയായിരുന്നു കവർച്ച.

ഔദ്യോഗിക രേഖകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഏഷ്യൻ സ്വദേശിയെ തടഞ്ഞുനിർത്തിയ പ്രതികൾ പിന്നീട് ബലപ്രയോഗത്തിലൂടെ പണം കൈക്കലാക്കുകയായിരുന്നു. സംഭവത്തിൽ മസ്കത്ത് ഗവർണറേറ്റ് പൊലീസും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റും ചേർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തു.കവർച്ചക്ക് പിന്നാലെ രാജ്യം വിട്ട മൂന്നാമനെ മറ്റൊരു രാജ്യത്തുനിന്ന് തിരിച്ചെത്തിച്ചാണ് പിടികൂടിയത്. പ്രതികൾ മൂന്നുപേരും ഒരേ ഏഷ്യൻ രാജ്യക്കാരാണ്.പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്നവരുടെ തിരിച്ചറിയൽ ഉറപ്പുവരുത്താതെ ഔദ്യോഗിക രേഖകളോ പണമോ കൈമാറരുതെന്നും സംശയാസ്പദമായ സംഭവങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു.

Tags:    
News Summary - Three Arrested For Robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.