സാഹസിക വിനോദത്തിന് പുതിയ ഇടം; ആമിറാത്തിൽ ടൂറിസം പാത തുറന്നു

മസ്കത്ത്: പ്രകൃതിഭംഗി ആസ്വദിക്കാനും സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനും അവസരമൊരുക്കി മസ്കത്തിലെ ആമിറാത്ത് ഹൈറ്റ്സിൽ പുതിയ ഹൈക്കിങ്, കായിക, വിനോദസഞ്ചാര പാത തുറന്നു. ഒമാൻ ദേശീയദിനാഘോഷത്തിന് മുന്നോടിയായി ആമിറാത്ത് ഗ്രീൻ പദ്ധതിയുടെ ഭാഗമായാണ് അഖബത്ത് ആമിറാത്ത് പുതിയ പാത ഒരുക്കിയത്.

ആമിറാത്ത് വൊളന്റിയർ ടീമിന്റെ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിലൂടെയാണ് പദ്ധതി നടപ്പാക്കിയത്. ആമിറാത്ത് വാലി ഓഫിസ്, മസ്കത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനങ്ങൾ. പ്രദേശത്തിന്റെ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന അടയാളവും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചു.

വിവിധ ഹൈക്കിങ്, സന്നദ്ധസംഘടനകളും പ്രദേശവാസികളും പദ്ധതിയിൽ പങ്കാളികളായി. ആമിറാത്ത് ഹൈക്കിങ് ടീം, ആമിറാത്ത് ഫ്രീ ഹൈക്ക് ടീം, എക്സ്പ്ലോറേഷൻ ടീം, ഡ്രീം ഹൈക്കിങ്, വാദി അൽ മൈഹ് ഫ്രീ ഹൈക്ക്, അൽ ഹജർ ഫ്രീ ഹൈക്ക്, അൽ മഹജ് ഫ്രീ ഹൈക്ക് ടീമുകൾ പങ്കെടുത്തു.ആമിറാത്തിന്റെ പ്രകൃതിദത്ത ഭൂപ്രകൃതിയും പ്രാദേശിക സവിശേഷതകളും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുക, കായിക-പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags:    
News Summary - New Tourism Path Opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.