Posted On
date_range Updated On
date_range കോവാക്സിൻ എടുത്തവർക്ക് ഇനി ഒമാനിലേക്ക് മടങ്ങാം
മസ്കത്ത്: ഒമാൻ അംഗീകൃത വാക്സിൻ പട്ടികയിൽ കോവാക്സിനെയും ഉൾപ്പെടുത്തിയതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ കുറഞ്ഞത് 14ദിവസം മുെമ്പങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച എല്ലാ ഇന്ത്യകാർക്കും ക്വാറൻറീൻ ഇല്ലാതെ ഒമാനിൽ എത്താൻ കഴിയും.
കോവാക്സിനെടുത്തതിനെതുടർന്ന് ഒമാനിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. യാത്രക്ക് മുമ്പുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റുകളും മറ്റ് അനുബന്ധ വ്യവസ്ഥകളും യാത്രകാർക്ക് ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.