മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി ചെയര്മാന് ശങ്കരപ്പിള്ള കുമ്പളത്തിന്റെ നേതൃത്വത്തിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എക്ക് നൽകിയ സ്വീകരണം
തിരുവഞ്ചൂരിന്റെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കം
മസ്കത്ത്: മുന്‍ ആഭ്യന്തര മന്ത്രിയും കെ.പി.സി.സി അച്ചടക്കസമിതി ചെയര്‍മാനുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയുടെ ഒമാൻ സന്ദര്‍ശനത്തിന് തുടക്കമായി. വെള്ളിയാഴ്ച മസ്കത്തിൽ ഒ.ഐ.സി.സി അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളുമായും റീജനൽ കമ്മിറ്റി പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി ചെയര്മാന് ശങ്കരപ്പിള്ള കുമ്പളത്ത്, ഒ.ഐ.സി.സി ഒമാന്‍ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് സജി ഔസേഫ് പിച്ചകശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.