Posted On
date_range Updated On
date_range മോഷണം; ഒരാൾ അറസ്റ്റിൽ
മസ്കത്ത്: കെട്ടിടങ്ങളിൽനിന്ന് എ.സിയടക്കമുള്ളവ മോഷ്ടിച്ചതിന് ഒമാനിലെ ലിവ വിലായത്തിൽ പൗരൻ അറസ്റ്റിൽ.
രണ്ട് വ്യത്യസ്ത കെട്ടിടങ്ങളിൽനിന്ന് എയർ കണ്ടീഷനിങ് യൂണിറ്റുകൾ, വാതിലുകൾ, ജനാലകൾ എന്നിവ മോഷ്ടിച്ചതിനും വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തിയതിനുമാണ് അറസ്റ്റെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.