റുസ്താഖ് സ്‌പോര്‍ട്‌സ് കോംപ്ലക്സിൽ നടക്കുന്ന നീന്തൽ പരിശീലനം
Posted On
date_range Updated On
date_range നീന്തല്‍ പരിശീലനം തുടങ്ങി
മസ്‌കത്ത്: നിരവധി അന്തര്‍ദേശീയ ടൂര്‍ണമെന്റുകളുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ഒമാന്‍ സ്വിമ്മിങ് അസോസിയേഷന്‍റെ നേതൃത്വത്തിൽ താരങ്ങൾക്ക് നീന്തല്‍ പരിശീലനം തുടങ്ങി. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് ദേശീയ നീന്തല്‍ താരങ്ങള്‍ക്കായി പരിശീലനം നൽകുന്നത്. ഒമാന്‍ ഹെഡ് കോച്ച് മുഹമ്മദ് മുഇസ് അല്‍ ഖൈരിയാണ് നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്.
2024 പാരിസ് ഒളിമ്പിക്‌സ്, അല്‍ജീരിയയില്‍ നടക്കാനിരിക്കുന്ന അറേബ്യന്‍ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്, ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ്, താഷ്‌കൻഡ് ഓപണ്‍ വാട്ടര്‍ ചാമ്പ്യന്‍ഷിപ് തുടങ്ങിയ മത്സരങ്ങളുടെ സീസണാണ് ഇനി വരാനുള്ളത്. ഇത് മുന്നില്‍ കണ്ടാണ് താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.