വേനൽ കത്തുന്നു; ചൂട്​ 50 ഡിഗ്രി തൊട്ടു

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ വേ​ന​ൽ ക​ത്തി​യാ​ളു​ന്നു. അ​ന്ത​രീ​ക്ഷ താ​പ​നി​ല തി​ങ്ക​ളാ​ഴ്​​ച 50 ഡി​ഗ്രി​വ​രെ​യെ​ത്തി. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ മു​ദൈ​ബി​യി​ലാ​ണ്​ 50 ഡി​ഗ്രി ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഫ​ഹൂ​ദ്, ഖ​ർ​ന​ൽ ആ​ലം, ഇ​ബ്രി, ഇ​ബ്ര, ഇ​സ്​​കി, അ​ൽ ഖാ​ബി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 48 ഡി​ഗ്രി​യും ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി.

മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ചൂ​ട്​ ഇ​ന്നും കൂ​ടി ഉ​ണ്ടാ​കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി‍െൻറ ഫ​ല​മാ​യാ​ണ്​ താ​പ​നി​ല ഉ​യ​രു​ന്ന​ത്. ഇ​തു​ പൊ​ടി​ക്കാ​റ്റി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ദാ​ഹി​റ, ദാ​ഖി​ലി​യ, ബു​റൈ​മി, അ​ൽ വു​സ്​​ത, വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ്​ ഉ​യ​ർ​ന്ന താ​പ​നി​ല ഉ​യ​ർ​ന്ന​ത്. അ​റേ​ബ്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ മ​രു​ഭൂ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ വീ​ശു​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ്​ ചൂ​ടേ​റി​യ​തും വ​ര​ണ്ട​തു​മാ​ണ്. അ​തേ​സ​മ​യം ദോ​ഫാ​ർ മേ​ഖ​ല ഖ​രീ​ഫ്​ മ​ഴ​ക്കു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

Tags:    
News Summary - Summer is burning; The temperature touched 50 degrees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.