Posted On
date_range Updated On
date_range സുല്‍ത്താന്‍ ഖാബൂസ് സര്‍വിസ് റോഡ് ഘട്ടംഘട്ടമായി അടച്ചിടും
മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റിനോട് ചേര്‍ന്നുള്ള സര്‍വിസ് റോഡ് ഘട്ടം ഘട്ടമായി അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അല്‍ ഖുവൈര്‍ കോറിഡോര്‍ വികസന പദ്ധതിയുടെ ഭാഗമായാണ് അടച്ചിടൽ. നാളെ രാവിലെ വരെ ഭാഗികമായും തുടര്‍ന്ന് ജൂലൈ 22 വരെ പൂര്‍ണമായുമാണ് അടച്ചിടുന്നത്. ബൗഷറിലെ വിലായത്തിലെ അല്‍ ഖുവൈര്‍ കോറിഡോര്‍ വികസന പദ്ധതിയുടെ കീഴിലുള്ള അടിസ്ഥാനസൗകര്യവികസന ശ്രമങ്ങളുടെ ഭാഗമായാണ് റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് അല്‍ ഖുവൈര്‍ സ്ട്രീറ്റ് അടച്ചിടുന്നതെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഗതാഗതനിദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.