നരേന്ദ്ര മോദി, സുൽത്താൻ ഹൈതം ബിൻ താരിഖ്
Posted On
date_range Updated On
date_range നരേന്ദ്ര മോദിക്ക് ആശംസകളുമായി സുൽത്താൻ
മസ്കത്ത്: ലോക്സഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു. ഇന്ത്യൻ ജനതയെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ എല്ലാവിധ വിജയാശംസകളും നേരുകയാണെന്ന് കേബ്ൾ സന്ദേശത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു.
ഒമാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും വശങ്ങളെക്കുറിച്ചും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.