ഒ.ഐ.സി.സി സലാലയിൽ സംഘടിപ്പിച്ച വിജയാഘോഷത്തിൽ കേക്ക് മുറിക്കുന്നു
Posted On
date_range Updated On
date_range സലാലയിൽ വിജയാഘോഷം
സലാല: തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയം സലാലയിലും കേക്ക് മുറിച്ച് ആഘോഷിച്ചു. ഒ.ഐ.സി.സി സംഘടിപ്പിച്ച ആഘോഷ പരിപാടി പ്രസിഡന്റ് പി.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സാധാരണക്കരന്റെ മേൽ കെ-റെയിലിന്റെ മഞ്ഞക്കുറ്റി നാട്ടിയതിലുള്ള തിരച്ചടിയാണ് ഉമ തോമസിന്റെ വൻ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
പിണറായിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് തൃക്കാക്കരയിലേതെന്ന് വനിത സെക്രട്ടറി ധന്യ രാജൻ പറഞ്ഞു. ദീപക് മോഹൻദാസ്, ബാബു കുറ്റ്യാടി എന്നിവർ സംസാരിച്ചു. അജി ഹനീഫ സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.