Posted On
date_range Updated On
date_range വ്യാജ വിഡിയോ പ്രചരിപ്പിക്കൽ; ഒരാൾ അറസ്റ്റിൽ
മസ്കത്ത്: കവർച്ചയുമായി ബന്ധപ്പെട്ട് വ്യാജ വിഡിയോ പ്രചരിപ്പിച്ചയാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബഹ്ല വിലായത്തിലെ വാദി ഖുറിയാത്തിൽ ഒരാൾ പണം പിൻവലിക്കുമ്പോൾ കവർച്ച നടന്നുവെന്ന് പറഞ്ഞായിരുന്നു ഇയാൾ സാമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചിരുന്നത്.
റോയൽ ഒമാൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ പറയുന്നത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.