കിന്‍റര്‍ഗാര്‍ട്ടന്‍ സ്പോര്‍ട്സ് ഡേ

മസ്കത്ത്: അല്‍ മബേല ഇന്ത്യന്‍ സ്കൂള്‍ കിന്‍റര്‍ഗാര്‍ട്ടന്‍ വിഭാഗത്തിന്‍െറ വാര്‍ഷിക കായികദിനാഘോഷം നടന്നു. ഡോ. ബുഷറ അല്‍ വഹൈബി ഉദ്ഘാടനം നിര്‍വഹിച്ചു. 
വാദി കബീര്‍ ഇന്ത്യന്‍ സ്കൂള്‍ കെ.ജി സൂപ്പര്‍വൈസര്‍ ശുഭ വസന്ത് വിശിഷ്ടാതിഥിയായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. പ്രഭാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ ക്ളാഡിയസ് ഡയാന, അസി.വൈസ് പ്രിന്‍സിപ്പല്‍ (മിഡില്‍ )പി. മോഹനന്‍ എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു. 
കെ.ജി അസി. വൈസ്. പ്രിന്‍സിപ്പല്‍ പത്മാവതി സ്വാഗതവും കെ.ജി സൂപ്പര്‍വൈസര്‍ ജോഷ്ണി എലിസബത്ത് നന്ദിയും പറഞ്ഞു. ഒമാന്‍െറയും ഇന്ത്യയുടെയും ദേശീയഗാനാലാപനത്തിന് ശേഷമാണ് കലാ കായിക പ്രകടനങ്ങള്‍ക്ക് തുടക്കമായത്. 
ഇന്ത്യന്‍ കായികലോകത്തെ ഇതിഹാസ പ്രതിഭകളോടുള്ള സ്നേഹവും ആദരവും വിളിച്ചോതുന്നതായിരുന്നു കുരുന്നുവിദ്യാര്‍ഥികളുടെ മാര്‍ച്ച്പാസ്റ്റ്.  ഡ്രയിങ് ക്ളോത്സ്, ജാക്ക് ആന്‍ഡ് ജില്‍, ഒബ്സ്റ്റാക്ക്ള്‍ റേസ്, നമ്പര്‍ ഗെയിം, ഡ്രാഗിങ് ബാള്‍ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അറുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ‘ഐ ലൗ ഒമാന്‍’ മാസ് ഡ്രില്ലും എയ്റോബിക് ഡാന്‍സും ശ്രദ്ധേയമായി. 

Tags:    
News Summary - Sports day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.