സലാല: 'സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രബ്ദം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മീലാദ് കാമ്പയിനിന്റെ ഭാഗമായി എസ്.കെ.എസ്.എസ്. എഫ് ഇഷ്കെ റസൂൽ സംഗമം സംഘടിപ്പിച്ചു. മസ്ജിദ് ഉമർ റവാസിൽ നടന്ന പരിപാടി അബ്ദുൽ അസീസ് ഹാജി മണി മല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല അൻവരി അധ്യക്ഷതവഹിച്ചു.
നാട്ടിൽ നിന്നെത്തിയ അൻവർ അലി ഹുദവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. അബ്ദുൽ ലത്തീഫ് ഫൈസി തിരുവള്ളൂർ , റഈസ് ശിവപുരം , വി.പി അബ്ദു സലാം ഹാജി എന്നിവർ സംസാരിച്ചു. ഹമീദ് ഫൈസി, റഷീദ് കൽപറ്റ എന്നിവർ സംബന്ധിച്ചു. സനീഷ് കോട്ടക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.