എസ്.കെ.എസ്.എസ്.എഫ് ഒമാൻ മീലാദ് കാമ്പയിന് ഇന്ന് തുടക്കം
മസ്കത്ത്: ‘പ്രവാചകൻ പ്രകൃതവും പ്രഭാവവും’ എന്ന ശീര്‍ഷകത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു മാസത്തെ മീലാദ് കാമ്പയിന് ഇന്ന് തുടക്കം. എസ്.കെ.എസ് എസ്.എഫിന്റെ മുഴുവന്‍ കേന്ദ്രങ്ങളിലും മൗലിദ് മജ്ലിസുകള് നടക്കും. കാമ്പയിന്റെ ഭാഗമായി വിവിധ ഏരിയകളിൽ പ്രകീര്‍ത്തന സദസ്സ്, മീലാദ് കോണ്‍ഫറന്‍സ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. സെപ്റ്റംബർ 28ന് റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ ഇശ്ഖ് മജ്ലിസ് സംഘടിപ്പിക്കും. ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. റബീഉൽ അവ്വൽ ഒന്ന് മുതല്‍ 20 വരെ നാഷനൽ കമ്മിറ്റിക്ക് കീഴിൽ റബീഅ് മെഗാ ക്വിസ് സംഘടിക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 28 ന് നടക്കുന്ന ഇശ്ഖ് മജ്ലിസിൽ സമ്മാനങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.