Posted On
date_range Updated On
date_range റിമി ടോമിയുടെ മേക്കപ്പ്മാനെ തടഞ്ഞുവെച്ചു
മസ്കത്ത്: ഗായിക റിമി ടോമിയുടെ മേക്കപ്പ്മാനെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. വ്യാഴാഴ്ച വൈകീട്ട് ഖുറം ആംഫി തിയറ്ററിൽ നടന്ന സ്റ്റേജ്ഷോയിൽ പെങ്കടുക്കാൻ റിമിക്കൊപ്പം എത്തിയതാണ് മേക്കപ്പ്മാൻ അസം സ്വദേശി നിത്യ ബർദലോയി. ട്രാൻസ്െജൻഡറായ ഇവർ പാസ്പോർട്ടിലും വിസയിലും പുരുഷൻ എന്നായിരുന്നു കാണിച്ചിരുന്നത്. എന്നാൽ, ധരിച്ചുവന്നത് സ്ത്രീ വേഷമായിരുന്നു. പുരുഷെൻറ പേരിലാണ് ഇവർക്ക് വിസ എടുത്തിരിക്കുന്നതെന്നു കാട്ടിയാണ് എമിഗ്രേഷൻ അനുമതി നൽകാതിരുന്നത്. വ്യാഴാഴ്ച രാത്രിയുള്ള ജെറ്റ് എയർവേസ് വിമാനത്തിൽ ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.