Posted On
date_range Updated On
date_range കപ്പലിന് തീപിടിച്ച സംഭവം; കാണാതായാൾക്കുവേണ്ടി തിരച്ചിൽ ഊർജിതം
മസ്കത്ത്: നടുക്കടലിൽ കപ്പൽ കത്തിനശിച്ചതിനെ തുടർന്ന് കാണാതായ ആൾക്കുവേണ്ടി റോയൽ ഒമാൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കോസ്റ്റ് ഗാർഡ് പൊലീസിെൻറ സഹകരണത്തോടെയാണ് തിരച്ചിൽ നടക്കുന്നത്.
വ്യാഴാഴ്ചയാണ് ദോഫാർ ഗവർണറേറ്റിലെ ദാൽക്കൂട്ട് വിലായത്തിൽ ഏഷ്യൻ രാജ്യത്തിൽനിന്നുള്ള കപ്പൽ കത്തി നശിക്കുന്നത്. സ്വദേശിയായ ആൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കോസ്റ്റ് ഗാർഡ് പൊലീസ് കപ്പൽ ജീവനക്കാരായ14പേരെ രക്ഷിച്ച് കരക്കെത്തിച്ചിരുന്നു. രക്ഷപ്പെടുത്തിയ 14പേരും ഏഷ്യക്കാരാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.