മസ്കത്ത്: ഒമാൻ ഫിലിം ആൻഡ് തിയറ്റർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ശർഖിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ 42 സിനിമകൾ പ്രദർശിപ്പിക്കും. ജനുവരി 11മുതൽ 14വരെയാണ് മേള. 17 രാജ്യങ്ങളിൽനിന്നായി 118 എൻട്രികളായിരുന്നു ലഭിച്ചിരുന്നത്.
ജോർഡൻ, യു.എ.ഇ, ബഹ്റൈൻ, അൽജീരിയ, സൗദി അറേബ്യ, സുഡാൻ, സോമാലിയ, ഇറാഖ്, കുവൈത്ത്, മൊറോക്കോ, യമൻ, ഇറാൻ, തുനീഷ്യ, സിറിയ, ഫലസ്തീൻ എന്നീ രാജ്യങ്ങൾ ഒമാനോടൊപ്പം ഫെസ്റ്റിവലിൽ പങ്കെടുക്കും.
ആഖ്യാന ചലച്ചിത്ര വിഭാഗത്തിൽ 23 ചിത്രങ്ങളും ഡോക്യുമെന്ററി വിഭാഗത്തിൽ 14 ചിത്രങ്ങളും ആർക്കിടെക്ചർ വിഭാഗത്തിൽ അഞ്ച് ഒമാനി ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക. കുവൈത്തിൽനിന്നുള്ള കലാകാരൻ സാദ് അൽ ഫറജ്, ബഹ്റൈനിൽനിന്നുള്ള അൽശർഖാവി, തുനീഷ്യയിൽനിന്നുള്ള മാധ്യമപ്രവർത്തക സഹ്റ മുഹമ്മദ്, ജോർഡനിൽനിന്നുള്ള ആർട്ടിസ്റ്റ് സുഹൈർ ഫഹദ് എന്നിവരുൾപ്പെടെ നിരവധി ഗൾഫ്, അറബ് താരങ്ങൾ ഫെസ്റ്റിവലിൽ സംബന്ധിക്കും. സൗദി സംവിധായകൻ അബ്ദുൽ അസീസ് അൽ ശലാഹിയുടെ ‘ഹാദ് അൽ താർ’ എന്ന ഫീച്ചർ ഫിലിമും പ്രദർശിപ്പിക്കും.
തുടർന്ന് സംവിധായകനുമായുള്ള സംവാദത്തിൽ ഫീച്ചർ ഫിലിമുകൾ നിർമിക്കുന്നതിലും അന്താരാഷ്ട്ര ഫിലിം പ്ലാറ്റ്ഫോമുകളിൽ വിപണനം ചെയ്യുന്നതിലുമുള്ള അനുഭവത്തെക്കുറിച്ചും മറ്റും ചർച്ച ചെയ്യും.
കഴിഞ്ഞവർഷം ജൂൺ മുതൽ അസോസിയേഷൻ ആരംഭിച്ച അന്താരാഷ്ട്ര ഫെസ്റ്റിവലുകളുടെ പരമ്പരയുടെ തുടർച്ചയാണ് ശർഖിയയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.