Posted On
date_range Updated On
date_range ഡൽഹിയിലേക്ക് സർവിസുമായി സലാം എയർ
മസ്കത്ത്: മസ്കത്തിൽനിന്ന് ഇന്ത്യൻ സെക്ടറിൽ ഡൽഹിയിലേക്ക് പുതിയ സർവിസ് പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് എയർവിമാനമായ സലാം എയർ. ജൂലൈ രണ്ടുമുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടുവീതം സർവിസുകളാണ് നടത്തുക. താങ്ങാനാവുന്നതും സൗകര്യപ്രദവുമായ യാത്രാ ഒപ്ഷനുകൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നത് തുടരുകയാണെന്ന് സലാം എയർ പറഞ്ഞു. ഈ പുതിയ റൂട്ട് ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.