Posted On
date_range Updated On
date_range സലാല - ബഹ്റൈന്‍ സര്‍വിസുമായി സലാം എയര്‍
മസ്കത്ത്: ഖരീഫ് സീസണോടനുബന്ധിച്ച് സലാം എയര്‍ സലാലക്കും ബഹ്റൈനും ഇടയില്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചു. ജൂലൈ അഞ്ചുമുതല്‍ നേരിട്ടുള്ള പ്രതിദിന സര്‍വിസ് ആണ് ആരംഭിക്കുന്നതെന്ന് സലാം എയര്‍ അധികൃതർ അറിയിച്ചു. ടിക്കറ്റുകള്‍ വെബ്സൈറ്റുകളിലും അംഗീകൃത ഏജന്‍സികള്‍ വഴിയും ലഭ്യമാക്കും.
ഖരീഫിനോടനുബന്ധിച്ച് നേരിട്ട് സര്‍വിസ് ആരംഭിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സലാം എയര്‍ സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹ്മദ് പറഞ്ഞു. സലാല വിമാനത്താവളത്തിന് ഇന്ധന സബ്സിഡി ലഭ്യമാക്കാന്‍ നിർദേശം നൽകിയ സുൽത്താന്‍ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.