സലാല: കൈരളി സലാലയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ദോഫാര്‍ ഇന്‍റര്‍നാഷനല്‍ ആശുപത്രിയുമായി സഹകരിച്ച് ലുബാന്‍ പാലസ് ഹാളിലാണ് ക്യാമ്പ് നടത്തിയത്. പ്രാഥമിക പരിശോധനകള്‍ക്കുപുറമെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും ഉണ്ടായിരുന്നു.
സൗജന്യ മരുന്നു വിതരണവും നടന്നു. ഡോ. സുനില്‍ പ്രസാദ്, ഡോ. വത്സ മാത്യു, ഡോ. മുഹമ്മദ് ഷക്കീല്‍ എന്നിവരും വിവിധ ജീവനക്കാരും സംബന്ധിച്ചു. അല്‍ സൈന്‍ ഒപ്റ്റിക്കല്‍സിന്‍െറ നേതൃത്വത്തില്‍ കണ്ണ് പരിശോധനയും നടന്നു. കൈരളി ജനറല്‍ സെക്രട്ടറി വിനയ് കുമാര്‍, പ്രസിഡന്‍റ് ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പേര്‍ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.