പ​രി​​​​ക്കേ​റ്റ​യാ​ളെ ര​ക്ഷി​ച്ച​പ്പോ​ൾ

മ​ല​മു​ക​ളി​ൽ​നി​ന്ന്​ വീ​ണ​യാ​ളെ ര​ക്ഷി​ച്ചു

മ​സ്ക​ത്ത്​: ദി​മ വ​ത്ത​യ്യീ​ൻ വി​ലാ​യ​ത്തി​ലെ ജ​ബ​ൽ അ​ൽ-​അ​ബ്യാ​ദി​ൽ​നി​ന്ന്​ വീ​ണ വി​ദേ​ശി​യെ റോ​യ​ൽ ഒ​മാ​ൻ​ ​പൊ​ലീ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, സി​വി​ൽ ഡി​ഫ​ൻ​സ്, ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി, നാ​ട്ടു​കാ​ർ എ​ന്നി​വ​​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ ആ​ളെ ര​ക്ഷി​ച്ച​ത്. ഉ​യ​ർ​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ വീ​ണ​തി​ന്‍റെ ഫ​ല​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന്​ പ​രി​ക്കു പ​റ്റി​യി​ട്ടു​ണ്ട്. ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​​ലേ​ക്ക്​ മാ​റ്റി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. നേ​ര​ത്തേ ഇ​​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഡോ​ഗ്​ സ്ക്വാ​ഡി​ന്‍റെ​യും മ​റ്റും സ​ഹ​ക​ര​ണ​ത്തോ​​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - Rescued the man who fell from the mountain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.