സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വി​ഡി​യോ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

ഗ്രിൽ മെഷീനിനുള്ളിൽ എലി; റസ്റ്റാറന്‍റ്​ അടപ്പിച്ചു

മ​സ്ക​ത്ത്​: പാ​ച​കം ചെ​യ്യു​ന്ന ചി​ക്ക​നോ​ടൊ​പ്പം ഗ്രി​ൽ മെ​ഷീ​നി​നു​ള്ളി​ൽ എ​ലി​യെ ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി. ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ലെ റ​സ്​​റ്റാ​റ​ന്‍റി​നെ​തി​രെ​യാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഗ്രി​ൽ മെ​ഷീ​നി​നു​ള്ളി​ൽ​ എ​ലി ഭ​ക്ഷി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ്​ മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ആ​രോ​ഗ്യ നി​യ​ന്ത്ര​ണ വി​ഭാ​ഗ​ത്തി​ലെ സ്പെ​ഷ​ലി​സ്റ്റു​ക​ൾ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷ, പൊ​തു​ജ​നാ​രോ​ഗ്യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ആ​രോ​ഗ്യ ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. റ​സ്റ്റാ​റ​ന്റി​നെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Rat inside grill machine; The restaurant is closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.