Posted On
date_range Updated On
date_range കോടതി വിധി ആശ്വാസകരം -കെ.എം.സി.സി
മസ്കത്ത്: രാഹുൽ ഗാന്ധിയെ കുറ്റമുക്തനാക്കിയ സുപ്രീംകോടതി വിധി ജനാധിപത്യ വിശ്വാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ശക്തി വിളിച്ചോതുന്നതുമാണെന്ന് മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് റഈസ് പ്രസ്താവിച്ചു. 2024ൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്മക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ് കോടതി വിധിയെന്ന് മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വെറ്റല്ലൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.