1. പുതിയ കോച്ച് റഷീദ് ജാബിർ 2. പുറത്താക്കിയ മുൻ കോച്ച് ജറോസ്ലാവ് സിൽഹവി
Posted On
date_range Updated On
date_range മുൻഗണന ടീം സ്പിരിറ്റ് വീണ്ടെടുക്കാൻ -ഒമാൻ കോച്ച്
മസ്കത്ത്: ദേശീയ ടീമിന്റെ സ്പിരിറ്റ് വീണ്ടെടുക്കുന്നതിനാണ് തന്റെ മുൻഗണനയെന്ന് പുതിയ കോച്ച് റഷീദ് ജാബിർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റെഡ് വാരിയേഴ്സിനെ പുതിയ വീര്യത്തോടെ നയിക്കാനുള്ള തന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് കോച്ചിന്റെ വാക്കുകൾ.
കുവൈത്തിനും ജോർഡനുമെതിരായ നിർണായക ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് കോച്ചിന് മുന്നിലുള്ള ആദ്യ കടമ്പകൾ. റഷീദ് ജാബിറിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് മാനേജ്മെന്റും ആരാധകരും കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.