സലാലയിൽ ട്രാഫിക്​ സിഗ്​നൽ തകരാറിലായ ജങ്​ഷനുകളിലൊന്ന്​

ദോഫാറിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി

സലാല: സലാലയടക്കം ദോഫാർ ഗവർണറേറ്റിന്‍റെ ഭാഗങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയത്​ ജനങ്ങളെ പ്രയാസത്തിലാക്കി.

ചൊവ്വാഴ്ച ഉച്ചക്ക്​ ഒരു മണി മുതലാണ്​ വൈദ്യുതി മുടങ്ങിയത്​. ഗവർണറേറ്റിലെ പ്രധാന വൈദ്യുതി വിവതരണ ലൈനിലുണ്ടായ തടസമാണ്​ വൈദ്യുതി മുടക്കത്തിന്​ കാരണമെന്ന് വൈദ്യുതി വിതരണ കമ്പനിയായ ദോഫാർ ഇന്‍റഗ്രേറ്റഡ്​ സർവിസസ്​ കമ്പനി അറിയിച്ചു.

വൈദ്യുതി ഉൽപാദന കേന്ദ്രത്തിലേക്കുള്ള പ്രകൃതി വാതക വിതരണത്തിൽ വന്ന തടസമാണ്​ വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ്​ പ്രാഥമിക വിവരങ്ങൾ കാണിക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്​. വൈദ്യുതി തടസത്തെ തുടർന്ന്​ സലാലയടക്കം സ്​ഥലങ്ങളിൽ സിഗ്​നൽ ലൈറ്റുകളും തകരാറിലായി. ഇതേ തുടർന്ന്​ പ്രധാന ജങ്​ഷനുകളിലടക്കം വാഹന കുരുക്കുമുണ്ടായി.


Tags:    
News Summary - Power outage in Dhofar without warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.