ജനസംഖ്യ 50 ലക്ഷം കടന്നു

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 50 ല​ക്ഷം ക​ട​ന്നു. ദേ​ശീ​യ സ്ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ബു​ധ​നാ​ഴ്ച​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 50,00,772 ആ​ണ്​ ജ​ന​സം​ഖ്യ. ഇ​തി​ൽ 28,81,313 ഒ​മാ​നി​ക​ളാ​ണു​ള്ള​ത്​ (57.62 ശ​ത​മാ​നം). ബാ​ക്കി​യു​ള്ള​വ​ർ 21,19,459 ആ​ണ്​ (42.38 ശ​ത​മാ​നം). ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ 6,062 കു​ട്ടി​ക​ൾ ജ​നി​ച്ച​പ്പോ​ൾ (പ്ര​തി​ദി​നം 195.54 ) 814 മ​ര​ണ​ങ്ങ​ളും (26.22) ന​ട​ന്നു.

ഭ​വ​ന-​ന​ഗ​ര ആ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2040 ആ​കു​മ്പോ​ഴേ​ക്കും സു​ൽ​ത്താ​നേ​റ്റി​ന്റെ ജ​ന​സം​ഖ്യ 80 ല​ക്ഷം ആ​കും. ദേ​ശീ​യ സ്ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഒ​മാ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന രാ​ജ്യ​ക്കാ​രി​ൽ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്​- 6,69,554. 5,34,244 ആ​ളു​ക​ളു​മാ​യി ഇ​ന്ത്യ​യാ​ണ്​ ര​ണ്ടാം​സ്ഥാ​ന​ത്ത്. 2.64 ല​ക്ഷം ആ​ളു​ക​ളു​മാ​യി പാ​കി​സ്താ​ൻ മൂ​ന്നാം​സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Tags:    
News Summary - The population has crossed 50 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.