റുമൈസിൽ അബു ഹാതിം ഗാർഡനിൽ നടന്ന പൊങ്കാല മഹോത്സവം
മസ്കത്ത്: ആറ്റുകാൽ പൊങ്കാല മഹോത്സവം ഒമാനിലും ആഘോഷിച്ചു.
നാട്ടിൽ പൊങ്കാല നടന്ന അതേസമയം തന്നെയാണ് ഒമാനിലും പൊങ്കാലയർപ്പിച്ചത്. ഒമാൻ തിരുവനന്തപുരം പ്രവാസി അസോസിയേഷനും ഡോ. രാജശ്രീ നാരായണൻ കുട്ടിയും ചേർന്നാണ് പൊങ്കാല മഹോത്സവം സംഘടിപ്പിച്ചത്. ഒ
മാനിലെ റുമൈസിൽ അബു ഹാതിം ഗാർഡനിൽ നടന്ന പൊങ്കാല മഹോത്സവത്തിൽ അയ്യപ്പ വാധ്യാർ ഹരിഹരാത്മജനായിരുന്നു പ്രധാന പൂജാരി. പൂജയെ തുടർന്ന് പണ്ടാര അടുപ്പിൽ തീ പകർന്നു.
ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 51 വനിതകൾ പൊങ്കാലയർപ്പിച്ചു. നാട്ടിൽ നടക്കുന്ന കർമങ്ങളോടെ അതേ സമയക്രമം പാലിച്ചാണ് ഒമാനിലും പൊങ്കാല ഉത്സവം സംഘടിപ്പിച്ചത്. ഗണേശപൂജ ഉൾപ്പെടെയുള്ള നിരവധി പൂജകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.