Posted On
date_range Updated On
date_range സീബിലും ബർക്കയിലും ഇന്ന് പാർക്കിങ്ങ് നിയന്ത്രണം
മസ്കത്ത്: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ച സീബിലും ബർക്കയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. സീബ് വിലായത്തിലെ അൽ ബറക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ ബർക്ക വിലായത്തിലെ ഹൽബൻ ഏരിയ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമാണ് താൽക്കാലികമായി പാർക്കിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആർ.ഒ.പി പറഞ്ഞു.
രാവിലെ എട്ട് മണി മുതൽ രാത്രി എട്ടുവരെയാണ് നിയന്ത്രണം. ഡ്രൈവർമാർ ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്നും പൊതുതാൽപര്യങ്ങൾക്കായി പൊലീസുകാരുമായി സഹകരിക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.