പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി പാകിസ്താനി പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുമായി വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് പ്രവാസിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. 20 കിലോ ക്രിസ്റ്റൽ മെത്തുമായി പാകിസ്താൻ പൗരനാണ് പിടിയിലായത്.
തെക്കൻ ബാത്തിന ഗവർണറേറ്റിലെ പൊലീസ് കമാൻഡിലെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളെ നേരിടുന്നതിനുള്ള ഡയറക്ടറേറ്റ് ജനറൽ, റുസ്താഖിലെ പൊലീസ് സ്പെഷൽ ടാസ്ക് യൂനിറ്റുമായി ഏകോപിപ്പിച്ചാണ് ഇയാളെ പിടികൂടുന്നത്. നിയമ നടപടികൾ പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.