നൗഷാദ്
Posted On
date_range Updated On
date_range സലാലയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
സലാല: സലാലയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി നാലകത്ത് നൗഷാദ് (46) ആണ് മരിച്ചത്.
16 ദിവസം മുമ്പ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നൗഷാദ് ഒമ്പത് ദിവസമായി വെൻറിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.
27 വർഷമായി സലാലയിൽ സഹോദങ്ങളോടൊപ്പം ബിസിനസ് നടത്തിവരുകയായിരുന്നു. സാമൂഹിക പ്രവർത്തകരായ അബ്ദുറഷീദ്, അബ്ദുനാസർ, നസീർ എന്നിവർ സഹോദരങ്ങളാണ്.
ഭാര്യ ഫർസാന മക്കൾ: ഫയാസ് റിസാൻ, സിയ,മുഹമ്മദ്. ദീർഘനാളായി കുടുംബസമേതമായിരുന്നു താമസം. മൃതദേഹം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം സലാലയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കോവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന 40ാമത്തെ മലയാളിയാണ് നൗഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.