Posted On
date_range Updated On
date_range മലയിൽനിന്ന് വീണ് ഒരാൾക്ക് പരിക്കേറ്റു
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ മലയിൽനിന്ന് വീണ് ഒരാൾ പരിക്കേറ്റു. വാദി ബാനി ഖാലിദ് വിലായത്തിലെ വാദി സുഹൈൽ മലയിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഇയാൾ വീഴുന്നത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ പൊലീസ് കമാൻഡ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റയാളെ ഇബ്രിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.