Posted On
date_range Updated On
date_range ചികിത്സക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
സുഹാർ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സക്കുപോയ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂർ കാടാച്ചിറ ആഡൂർ നാടുകണ്ടിയിൽ ബൈത്തുൽ നൂർ വീട്ടിൽ മാണിക്കോത്ത് ഹാരിസ് (46) ആണ് മരിച്ചത്. സുഹാർ തരിഫിൽ റസ്റ്ററാറന്റ് നടത്തിവരികയായിരുന്നു. മാണിയൂർ വഫിയ കോളജ്, സുഹാർ സുന്നി സെൻറർ, കെ.എം.സി.സി സുഹാർ കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.
സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്ന ഹാരിസ് നെഞ്ച് വേദനയെ തുടർന്ന് സുഹാറിലെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് പോയതായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: സഫിയ. ഭാര്യ: സുമയ്യ. മക്കൾ: സയാൻ, ജസാർ, ഫാത്തിമ, ആയിഷ ഫർഹ. സഹോദരങ്ങൾ: മൂസ,അഷ്റഫ്, ഇഖ്ബാൽ. മയ്യിത്ത് ആഡൂർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.