നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ഭൗ​മ​ദി​ന വാ​രാ​ച​ര​ണം

നിസ്വ: ഇന്ത്യന്‍ സ്കൂള്‍ നിസ്വയിൽ ഭൗമദിന വാരാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജോണ്‍ ഡൊമിനിക്ക് പ്രകൃതി സംരക്ഷണത്തി​െൻറ പ്രാധാന്യത്തെക്കറിച്ച് സംസാരിച്ചു. മാനവരാശിയുടെ നിലനിൽപിനായി നമ്മള്‍ പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ നേച്ചര്‍ ക്ലബി​െൻറ   നേതൃത്വത്തില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു. കുട്ടികള്‍ അവതരിപ്പിച്ച പ്രകൃതി സംരക്ഷണ ലഘുനാടകം  പുതിയെരു അനുഭവമായി. നിസ്വയിലെ ഒമാനി സ്കൂളിലെ കുട്ടികളും പരിപാടികളില്‍ പങ്കെടുത്തു. എല്ലാ ആഴ്ചയിലും ഒരു പീരിയഡ്‌ വൈദുതി ഉപയോഗം ഒഴിവാക്കാനും കുട്ടികള്‍ പ്രതിജ്ഞയെടുത്തു. േജ്യാഗ്രഫി വിഭാഗം മേധാവി അബു ഹുസൈന്‍, വൈസ് പ്രിൻസിപ്പൽ ബിജു മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.