കടലിൽ കുടുങ്ങിയവരെ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷിക്കുന്നു
Posted On
date_range Updated On
date_range കടലിൽ കുടുങ്ങിയ എട്ടുപേരെ റോയൽ ഒമാൻ പൊലീസ് രക്ഷിച്ചു
മസ്കത്ത്: ബോട്ടിന്റെ എൻജിൻ തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ എട്ടുപേരെ റോയൽ ഒമാൻ പൊലീസ് രക്ഷിച്ചു. മുസന്ദം, ദോഫാർ ഗവർണറേറ്റുകളിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് മത്സ്യബന്ധന ബോട്ടുകളിലെ ജീവനക്കാർക്ക് സഹായവുമായി എത്തിയത്. രണ്ട് ബോട്ടുകളും വലിച്ചുകയറ്റി കരക്കെത്തിച്ചു. ജീവനക്കാരെല്ലാം സുരക്ഷിതരായിരിക്കുന്നുവെന്ന് ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു. ബോട്ട് ഉടമകളും കടലിൽ പോകുന്നവരും തങ്ങളുടെ ബോട്ടുകൾ കാലാനുസൃതമായി അറ്റകുറ്റപ്പണി നടത്താൻ ശ്രദ്ധിക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.